Tuesday, July 8, 2008

ആണവകരാര്‍ ഒപ്പു വെയ്ക്കുന്നതിനെതിരെ പ്രതിഷേധിയ്ക്കുന്നു.

ഭാരത ജനതയുടെ വികാരം മനസ്സിലാക്കാതെ ആണവകരാറില്‍ ഒപ്പു വെയ്ക്കുന്ന യു.പി.എ.സര്‍ക്കാറിന്റെ നിരുത്തരവാദപരമായ നടപടിയില്‍ ഒരു ഭാരതീയനെന്ന നിലയില്‍ ശക്തമായി പ്രതിഷേധിയ്ക്കുന്നു .ഇടതുപക്ഷം കൈകൊണ്ട തീരുമാനം വളരെ സ്വാഗതാര്‍ഹമാണ് അതു വൈകിപോയോ എന്നു പോലും സംശയിക്കുന്നു. എന്തുകൊണ്ട് യു.പി.എ മീറ്റിംഗുകളില്‍ പോലും ആണവകരാറിന്റ് പൂര്‍ണ്ണരൂപം വെയ്ക്കുന്നില്ല, വളരെ വ്യക്തമായ രാജ്യദ്രോഹപരമായ കാര്യങ്ങള്‍ അതിലുണ്ടന്ന് ഏതൊരു ഭാരതീയനെ പോലും ഞാനും സംശയിക്കുന്നു.

5 comments:

വിചാരം said...

സൂര്യോദയം said...

യു.പി.എ. യോഗത്തില്‍ പോലും ആണവക്കരാറിന്റെ കരട്‌ രൂപം വയ്ക്കാത്തതിന്‌ കാരണം പ്രണബ്‌ മൂക്കര്‍ജി പറഞ്ഞിട്ടുണ്ട്‌.. ഇടതുപക്ഷം മന്ത്രിസഭയില്‍ അംഗമല്ല എന്നതാണത്രേ.. കഷ്ടം..

പാര്‍ലമെന്റിന്റെ ഭൂരിപക്ഷമെങ്കിലും ഈ കാര്യത്തില്‍ ഏതൊരു ഗവര്‍ണ്മെന്റും കണക്കാക്കണമായിരുന്നു. അല്ലാതെ, സ്വന്തം ഇഷ്ടപ്രകാരം ആണവക്കരാര്‍ നടപ്പാക്കുന്നതും അതിന്റെ ചൂണ്ടിക്കാണിക്കപ്പെട്ട ചതിക്കുഴികള്‍ തിരിച്ചറിയാത്തതും ഇന്ത്യയെ എത്രത്തോളം ബാധിക്കുമെന്ന് ഭാവിയില്‍ കണ്ടറിയണം.

ഞാനും ശക്തിയായി ഇതില്‍ പ്രതിഷേധിക്കുന്നു.

കടത്തുകാരന്‍/kadathukaaran said...

സംശയം നല്ലതാണ്,
ഗാട്ടും കാണാചരടുകളും പോലെ

മാണിക്യം said...

പ്രതിഷേധവും പ്രതികരണവും നന്ന്
പ്ക്ഷെ ആളറിഞ്ഞ് അരങ്ങറിഞ്ഞ്
ആയാല്‍‌ നന്ന്......
ഒരു വലിയ സര്‍ക്കാരിനെതിരെ
ഈ ഒരു ബ്ലോഗിലെ മാറ്റൊലി
എത്തുമോ?
അതോ ചായകോപ്പയിലെ
കൊടും കാറ്റോ?

വിചാരം said...

മാണിക്ക്യം
അണ്ണാറകണ്ണന് തന്നാലാവുന്നത്
എനിക്കെന്റെ പ്രതിഷേധം ഇവിടെ ഞാന്‍ ഇട്ടു, ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവും ഇവിടെ വന്നവര്‍ക്ക് ഞാന്‍ നന്ദി പ്രകടിപ്പിച്ചിട്ടില്ല കാരണം അതിന്റെ ആവശ്യമില്ല എന്നതുകൊണ്ടു തന്നെ.ഞാന്‍ പ്രതിഷേധിച്ചു എന്നു കരുതി ആണവ കരാറില്‍ ഒപ്പു വെയ്ക്കാതിരിക്കുകയുനുമില്ല ഇന്ത്യക്കാര്‍ മൊത്തം അനുകൂലിക്കുന്ന ഒരു കാര്യം എനിക്കെതിര്‍പ്പുണ്ടെങ്കില്‍ ഞാന്‍ എതിര്‍ത്തിരിക്കും ഞാന്‍ ആരുടേയും മുഖം നോക്കി മുഖസ്തുതി പറയുന്ന ആളല്ല, എന്റെ ചാറ്റ് ചങ്ങാതിമാരുടെ പോസ്റ്റുകളില്‍ എന്റെ ചിന്തയ്ക്കെതിരായി തോന്നുവെങ്കില്‍ അവിടെ അഭിപ്രായം പറഞ്ഞിരിക്കും, ബ്ലോഗില്‍ എനിക്കാരും ശത്രുകളല്ല നേരെ മറിച്ച് എല്ലാവരും ചങ്ങാതിമാര്‍ മാത്രം താങ്കള്‍ അരൂപികുട്ടന്റെ പോസ്റ്റില്‍ പറഞ്ഞ അഭിപ്രായം ഞാന്‍ മാനിക്കുന്നതുകൊണ്ടാവിടെ എതിരഭുപ്രായം പറയാതിരിക്കുന്നത് കാരണം എനിക്ക് നേരിട്ട് നെറ്റ് കിട്ടില്ല ആരെങ്കിലും മെയില്‍ വഴി അയച്ചു തരണം പോസ്റ്റ് കോപിപേസ്റ്റായി ഞാനതിന് കാത്തിരിക്കുകയാണ് എന്നിട്ടഭിപ്രായം പറയും .