Saturday, March 15, 2008

ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും







ഇന്നെന്റെ ജന്മദിനമാണ് എത്രാമത്തെ എന്നു ചോദിച്ചാല്‍ കൈപ്പള്ളിയോടടുക്കും എനിക്ക് സമാനരായി അഗ്രജനും, തമനുവും,ബയാനും തറവാടിയുമെല്ലാം ഉണ്ട് .. ശരീരത്തിന്റെ പ്രായത്തേക്കാള്‍ മനസ്സിന്റെ പ്രായമാണ് പ്രധാനം എന്നു കരുതുന്ന ഒരുവനാണ് ഞാന്‍ . ജന്മദിനം നാലാളെ വിളിച്ച് ആഘോഷിക്കേണ്ട ഒന്നല്ല അതൊരു ഓര്‍മ്മപ്പെടുത്തലാണ്,
ഇത്രയും കാലത്തെ ജീവിതത്തെ ഞാന്‍ എങ്ങനെ കാണുന്നു.. ഞാന്‍ എന്തല്ലാം നേടി എന്നൊന്നു വിലയിരുത്തട്ടെ.
എന്റെ കഴിഞ്ഞ കാല ജീവിതം തികച്ചും പൂര്‍ണ്ണ സന്തോഷകരമായിരുന്നു, പൂര്‍ണ്ണ സംതൃപ്തിയും നല്‍കുന്നു ഒരുപക്ഷെ ഒത്തിരി ബ്ലോഗേര്‍സ്സിനും മറ്റു ചങ്ങാതിമാര്‍ക്കും ലഭിയ്ക്കാതത്ര രസകരമായ ജീവിതമാണെനിക്ക് ലഭിച്ചത്.മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെങ്കിലും ഒഴുക്കിനെതിരെ നീന്തി ലഭിച്ച വിദ്യാഭ്യാസവും അതിനെ അടിസ്ഥാനമാക്കി ലഭിച്ച അനുഭവ സമ്പത്തും ഒത്തിരി ഒത്തിരി തിക്താനുഭവങ്ങളും എന്റെ ജീവിതത്തിന്റെ മാറ്റ് കൂട്ടുന്നു. പറയത്തക്ക വലിയ വിദ്യാഭ്യാസമൊന്നും എനിക്കില്ല എന്നാല്‍ 16മത്തെ വയസ്സുമുതലുള്ള യാത്ര (ബോംബെ) ഇപ്പോഴും തുടരുന്നു ഇതിനിടയില്‍ ഞാന്‍ എന്തല്ലാം ജോലി ചെയ്തു .... പഠിയ്ക്കുന്ന അവസരത്തില്‍ കാലത്ത് എന്റെ സ്വന്തം ചിലവാനായ് പത്രവിതരണം- മലയാള മനോരമ, മാതൃഭൂമി, ജനയുഗം- പിന്നെ ആന്റിന ഫിറ്റിംഗ്സ് ഇവയില്‍ നിന്നല്ലാം കിട്ടുന്ന വരുമാനം എന്റെ വിദ്യാഭ്യാസത്തിനും കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ക്കും തണലേകി. ഇതിനിടെ ഇങ്ങനെ ലഭിച്ച വരുമാനം കൊണ്ട് ഒരല്പസ്വല്പം കമ്പ്യൂട്ടര്‍ ജ്ഞാനം പിന്നെ ഹോട്ടല്‍ മനേജ്മെന്റ് പഠനം ലക്ഷ്യം ഗള്‍ഫായിരുന്നു, എന്തെങ്കിലും ക്കൈ തൊഴില്‍ അറിയണമെന്നത് ജീവിത്തിന് ആയാസകരമായി മുന്നോട്ട് നയിക്കാനാവും എന്ന ചിന്ത.എനിക്കാരും നല്ല ഉപദേശം തന്നില്ല.. വിദ്യാഭ്യാസത്തിന് സഹായിച്ചില്ല എന്നൊന്നും ഞാന്‍ പരാതിപ്പെട്ടിട്ടില്ല കാരണം കുഞ്ഞുനാളിലെ ലഭിച്ച നല്ല അനുഭവങ്ങള്‍ പരിഭവങ്ങളെ എന്റെ സുഹൃത്തല്ലാതാക്കിയിട്ടുണ്ട്.
1995 ഏപ്രില്‍ 7 ന് ഞാന്‍ കുവൈറ്റിലെത്തി,
അറബി വീട്ടിലൊരു സാദാ വേലക്കാരന്‍, ജോലി രാത്രിയായിരുന്നു. ദിവാനിയായില്‍ വരുന്ന അതിഥികള്‍ക്ക് ചായയും ഗഹ്‌വ (കോഫി)യും കൊടുയ്ക്കുക, പുലര്‍ച്ച വരെ ചീട്ടുകളിച്ചു കൊണ്ടിരിക്കുന്ന അറബികള്‍ക്ക് ആവശ്യാനുസരണം ചായ ഗഹ്‌വ എന്നിവ നല്‍കുക. തുടങ്ങിയ ജോലി ഒരു വര്‍ഷത്തോളം. ഈയൊരു ജോലിയില്‍ നിന്ന് എനിക്ക് ലഭിച്ച അനുഭവം പറഞ്ഞറീയ്ക്കാനാവാത്തതാണ്, ഒരു വര്‍ഷത്തെ എന്റെയീ ജീവിതം ഒത്തിരി വലിയ പാഠം പഠിപ്പിച്ചു.. അടിമത്ത്വം എത്ര ഭയാനകമാണന്ന തിരിച്ചറിവ്.അസഹനീയമായ ആ ജിവിതം ഒരുവര്‍ഷമേ നീണ്ടു നിന്നൊള്ളൂ ... പിന്നീടങ്ങോട്ട് ഇതുവരെ ... ഇത്രയും കാലത്തിനുള്ളില്‍ എന്തല്ലാം ജോലികള്‍ .. ഹോട്ടലില്‍ പാത്രം കഴുകുന്നവന്‍,അസി: പാചകക്കാരന്‍, പ്രധാന പാചകക്കാരന്‍, പച്ചക്കറി വണ്ടിയില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നവന്‍, ചാവി ഉണ്ടാക്കുന്നവന്‍, ചെരുപ്പു കടയില്‍ സെയില്‍‌സ് മാന്‍, സ്റ്റാര്‍ റസ്റ്റോറന്റില്‍ വെയിറ്റര്‍,മീന്‍ വില്‍‌പനക്കാരന്‍, ലാണ്ടറിമാന്‍, റിഗ് ബോയ് (പെട്രോളിയം റിഗ്), ഡക്കറേഷന്‍ കമ്പനിയിലെ ലേബര്‍ (ഏറ്റവും കഠിനമായ ജോലിയായിരുന്നു അത്) .... സദ്ദാമിന്റെ പതനത്തോടെ 2003 ല്‍ ഇറാഖിലേക്ക് ഒരു ലേബറുടെ വേക്കന്‍സിയിലാണന്ന് എത്തിയതെങ്കിലും ടൂള്‍ റൂം മാന്‍, ഡോക്കുമെന്റ് കണ്ട്രോള്‍ സ്പെഷലിസ്റ്റ്, ലാണ്ടറി അഡ്മിന്‍ , ഏ.സി ഡിപ്പാര്‍ട്ട്മെന്റ് അഡ്മിനില്‍ എത്തി നില്‍ക്കുന്നു. വിവിധ മേഖലകളില്‍, വ്യത്യസ്ഥ രാജ്യക്കാരുമായി ഒരുമിച്ച് ജോലി ചെയ്തു ഒത്തിരി ഭാഷകള്‍ എന്നിവയായിരുന്നു ധനത്തേക്കാളേറെ എനിക്ക് ലഭിച്ച സമ്പാദ്യം.ഒത്തിരി നല്ല ചങ്ങാത്തവും.. രണ്ടു വര്‍ഷം മുന്‍പാണ് ഞാന്‍ ബ്ലോഗില്‍ എത്തുന്നത് യാദൃശ്ചികമായാണ് ഞാനിവിടെ എത്തുന്നത് .... ഒരു ബ്ലോഗുണ്ടാക്കി ബ്ലോഗിനെ കുറിച്ച് യാതൊരു കേട്ടറിവും ഇല്ലാതെ ... അന്നൊരു പുതിയ ബ്ലോഗ് വന്നാലുടന്‍ സഹായത്തിനായി ഒത്തിരി പേര്‍ രംഗത്ത് വരും അങ്ങനെ വന്ന പലരില്‍ ഒരാളായ ഇന്ന് അമേരിക്കയില്‍ ജോലിചെയ്യുന്ന ശ്രീജിത്താണ് ബ്ലോഗിംഗിന്റെ എല്ലാ ഏ.ബി.സി.ഡിയും പഠിപ്പിച്ച് തന്നത്.. നന്ദി ശ്രീജിത്ത്.
2006 ഇതേ ഒരു ദിവസം(മാര്‍ച്ച് 16) ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കുവൈറ്റില്‍ നിന്ന് നാട്ടിലെത്തി അന്നു വൈകുന്നേരം വീട്ടുക്കാര്‍ കണ്ടുവെച്ച പെണ്ണിനെ കണ്ടു ..അവളെ കണ്ടപ്പോഴാണ് എന്റെ മനസ്സില്‍ പണ്ട് ഞാന്‍ മോഹിച്ച പെണ്ണായിരുന്നു അവളെന്ന് മനസ്സിലായത്. പിന്നെ ഇഷ്ടക്കേടിന്റെ ഒരാവശ്യം ഇല്ലല്ലോ .. ഒത്തിരി കാര്യങ്ങള്‍ വന്നിട്ടും ഒന്നും ശരിയാവാതെ എനിക്കായ് കാത്തിരിക്കുന്നത് പോലെ തന്നെയായിരുന്നു അവളുടേയും കാര്യം. എന്റെ വിവാഹത്തിലുമുണ്ട് എന്റെയൊരു ടച്ച് ... അവളെ കണ്ടു എന്റെ കാര്യമങ്ങ് തുറന്ന് പറഞ്ഞു എന്‍െ കൂടെ ജീവിയ്ക്കാന്‍ തയ്യാറുണ്ടോന്ന് ചോദിച്ചു .. സമ്മതം എന്നു മൂളിയ ഉടനെ അപ്പോ തന്നെ ഞാനങ്ങട് കല്യാണം നിശ്ചയിച്ചു .. എന്നാ നാളെ നമ്മടെ കല്യാണം എന്താ.. സമ്മതമല്ലേ .. ഒരു ചായ പോലും എന്റെ വീട്ടില്‍ സ്പെഷലായി ഉണ്ടാക്കാതെ ഒരൊറ്റ ബന്ധു പോലും ക്ഷണിക്കാതെ എന്റെ വിവാഹം നടന്നു 2006 മാര്‍ച്ച് 17 ന് ... (ബന്ധുക്കളുടേയും അയല്‍‌വാസികളുടെ പൂര്‍ണ്ണ സമ്മതം വാങ്ങിച്ചിട്ടുണ്ടായിരുന്നു ട്ടോ) തീര്‍ത്തും സ്ത്രീധന രഹിതവും ആര്‍ഭാരഹിതവും ലളിതവും (ഇതിനേക്കാള്‍ ലളിതം മറ്റെന്താ അല്ലേ.. മറ്റൊരു രസം .. എന്നും കാലത്ത് കട തുറയ്ക്കുന്ന ബാപ്പ .. അന്നും പതിവ് പോലെ കട തുറയ്ക്കാന്‍ പോകുകയായിരുന്നു.. അപ്പോള്‍ ഉമ്മ.." അല്ലാന്ന്.. ഇങ്ങളെവിടെ പോവാ? ".. "ഞാന്‍ കട തുറയ്ക്കാന്‍" ... അതിപ്പം നല്ല ചേലായി.ഇന്നിങ്ങളെ മൂത്ത മോന്റെ കല്യാണമാണ് " .. അന്തവിട്ട ബാപ്പ അവിടെ കുത്തിരിന്നു .. ) ആയ എന്റെ വിവാഹം കഴിഞ്ഞ് 9 മാസവും അഞ്ചു മിനിറ്റും കഴിഞ്ഞപ്പോള്‍ (2006 ഡിസംബര്‍ 17 ന് രാത്രി 12.5 അതായത് 18.ന് ആറു മിനിറ്റായപ്പോ ഞങ്ങള്‍ക്കൊരു മകള്‍ ജനിച്ചു അങ്ങനെ ഞാനൊരു തന്തയായി .. ബ്ലോഗില്‍ ഞാനെന്റെ മകള്‍ക്ക് പേരന്വേഷിച്ചു . ഒരു മലയാളിത്വമുള്ള പേരാണ് ഞാന്‍ ആവശ്യപ്പെട്ടത് ഒത്തിരി പേര്‍ പേര് നിര്‍ദ്ദേശിച്ചു .. ഞാനൊരു മുസ്ലിം സമുദായംഗമായതിനാല്‍ ഇസ്ലാമിക ചുവയുള്ള പേരായിരുന്നു നിര്‍ദ്ദേശിച്ചത് തികച്ചും വ്യത്യസ്ഥമായി ഇബ്രു നിര്‍ദ്ദേശിച്ച പേരാണ് "സ്നേഹ" .. സാധാരണ മക്കളുടെ പേരിനൊപ്പം അച്ചന്റെ പേരാണ് ഇടുക ഇവിടേയും ഞാ‍നത് തിരുത്തി .. 9 മാസം വയറ്റില്‍ കാലോ വളരുന്നത് കൈയ്യോ വളരുന്നത് എന്ന് സ്വപ്നം കണ്ട് .. സൂക്ഷിച്ച് ഒത്തിരി വേദനകളും യാതനകളും സഹിച്ച് പ്രസവിച്ചതിന് ശേഷം മക്കളുടെ അവകാശി അച്ചന്‍ മാത്രം പിന്നെ ഒരു ഉറപ്പിനാണ് ഈ അച്ഛന്റെ പേരിടല്‍ കൊണ്ടുദ്ദേശിക്കുന്നത് എനിക്കുറപ്പാണ് അതെന്റെ മകളാണന്ന് അതുകൊണ്ട് എന്റെ മകളുടെ പേരിനൊപ്പം സലീന എന്ന എന്റെ ഭാര്യയുടെ പേര്‍ അല്പം പരിഷ്ക്കരിച്ച് എന്റെ മകള്‍ക്ക് "സ്നേഹ സെലിന്‍" എന്നാക്കി .... നാളെ ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികവുമാണ്

70 comments:

വിചാരം said...

ഇന്നെന്റെ ജന്മദിനമാണ് എത്രാമത്തെ എന്നു ചോദിച്ചാല്‍ കൈപ്പള്ളിയോടടുക്കും എനിക്ക് സമാനരായി അഗ്രജനും, തമനുവും, തറവാടിയുമെല്ലാം ഉണ്ട് .

ഏറനാടന്‍ said...

ജന്മദിന വിവാഹ വാര്‍ഷികാശംസകള്‍സ്..

മുസ്തഫ|musthapha said...

നിന്‍റെ ആ ‘പടങ്ങള്‍‘ അവിടുന്ന് മാറ്റിയാല്‍ ഞാന്‍ ആശംസ നേരാം... അല്ലെങ്കി നേരൂല്ല... :)

ആ പടത്തിലേക്ക് നോക്കി ആശംസിക്കാന്‍ വയ്യ... ചിരി വരണു :))

Ziya said...

ഒന്നായ നിന്നെയിഹഃ
രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ബത
ചൊല്ലരുത്............

എല്ലാ ആശസകളും :)
ഹൃദയപൂര്‍വ്വം എല്ലാ നന്മകളും നേരുന്നു.

ഈ ദിനങ്ങളുടെ ഒരുപാടു ആവര്‍ത്തനങ്ങള്‍ സസന്തോഷം ദര്‍ശിക്കുവാന്‍ കഴിയുമാറാകട്ടെ !

മുസ്തഫ|musthapha said...

ആശംസകള്‍ നിനക്കും നിങ്ങള്‍ക്കും...

എന്നും നല്ലത് മാത്രം വരട്ടെ

നല്ല കുറിപ്പ്

സജീവ് കടവനാട് said...

ജന്മദിന വിവാഹവാര്‍ഷികാശംസകളൊക്കെ നേരണമുന്നുണ്ട്. അതിനു മുമ്പ് ഇത്തിരി ചടങ്ങുകളൊക്കെയില്ലേ നാട്ടുകാരാ... അതുംകൂടിയങ്ങ് കഴിയട്ടെ...

എന്നാലും സ്വകാര്യായി ഒരാശംസ മുന്‍‌കൂറായി വെച്ചോളൂ...

Sharu (Ansha Muneer) said...

ആശംസകള്‍ :)

Unknown said...

ജന്മദിനാശംസകള്‍ വിചാരം സാര്‍. നാളത്തെ വിവാഹ വാര്‍ഷികത്തിനും ആശംസകള്‍. :)

ഓടോ: ഫോട്ടോ കൊള്ളാം. അടിക്കുറിപ്പ്: ‘ഗ്യാസ് ട്രബിളിന് പരിഹാരം പുദിന്‍ ഹാരാ.’

അസൂയ കൊണ്ട് പറയുന്നതാ മാഷേ. ബര്‍ഗറും തിന്ന് ലാപ്ടോപ്പിന്റെ മുന്നില്‍ കുത്തിയിരുന്നാല്‍ സിക്സ് പാക്ക് ആബ്സ് വരില്ലല്ലോ. (ഒരു നാള്‍ ഞാനും ചേട്ടനെ പോലെ.... (ഉവ്വ)) :-)

ബയാന്‍ said...

ആശംസകള്‍
വിട്ടുകൊടുക്കരുത്; യാത്ര തുടരുക.

വിചാരം said...

ഏറനാടന്‍,അഗ്രജന്‍,സിയ, കിനാവ് ഷാരു, ദില്‍ബന്‍ , ബയാന്‍ ..ഏവര്‍ക്കും നന്ദി..
ദില്‍‌ബാ ... ഞാനെത്ര നേരം ബുദ്ധിമുട്ടിയാ ഈ പടമെടുത്തതറിയോ .. കുറച്ചുകൂടി നേരമങ്ങനെ നിന്നിരുന്നെങ്കില്‍ .. പടം പിടിയ്ക്കുന്നവന്‍ മൂക്കും പൊത്തി ഓടി പോയേനെ......:) :) :)
അഗ്രജാ.. എന്റെ മോന്ത നിന്റെ മോന്തയേക്കാള്‍ നല്ലതെന്ന് എത്ര തവണ എന്നെ പറഞ്ഞു പറ്റിച്ചു എന്നിട്ടിപ്പോ .. ദുഷ്ടാ ... പത്താളെ ഇടയില്‍ എന്നെ നാറ്റിച്ചു അല്ലേ സാരല്യാ അതവിടെ അങ്ങനെ കിടയ്ക്കട്ടെ ...
കിനാവേ .. ചെയ്യാലോ ചിലവ്. നമ്മുക്ക് നമ്മടെ സുരേഷിന്റെ അച്ഛന്റെ ഷാപ്പിനടിച്ചാ പോരെ.. നല്ല അന്തികള്ളും ചെമ്മീന്‍ കറിയും ... ദേ വായില്‍ വെള്ളം ഊറി വരുന്നു ...
ബയാനെ ഒരു പിടിയ്ക്കൊന്നും വിട്ടുകൊടുക്കില്ല പൊരുതിയാണിതുവരെ വന്നത് ..ഇപ്പോഴും പൊരുതുന്നു ഇനിയും എത്ര അങ്കങ്ങള്‍ ബാക്കി എല്ലാ മാമൂലുകളും സ്വന്തം ജീവിതം കൊണ്ട് കുറച്ചെങ്കിലും ഞാന്‍ തിരുത്തി കൊണ്ടിരിക്കുന്നു ... തുടരും

ശ്രീലാല്‍ said...

വിചാരമേ.. ദാ ആശംസകള്‍!!!

തമനു said...

വിചാരമേ ഇന്നും നാളേം ആശംസകള്‍...

abdulsalamolattayil said...

wish you happy birthday and wedding day

ജിജാസ് said...

ആശംസകള്‍ ......

asdfasdf asfdasdf said...

എല്ലാ ആശംസകളും.
നിന്നോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അതു മുമ്പ് പറഞ്ഞിട്ടുണ്ട്. അടുത്ത പ്രാവശ്യം വരുമ്പോ ഒരു കടായി ഘോഷ് എന്റെ വക. !

സുല്‍ |Sul said...

ആശംസകള്‍...

chithrakaran ചിത്രകാരന്‍ said...

ബ്ലോഗില്‍ ഒട്ടും പൊങ്ങച്ചമില്ലാതെ തനി തങ്കമായ വ്യക്തി ആരെന്നു ചോദിച്ചാല്‍ ചിത്രകാരന്റെ അറിവില്‍ വിചാരം എന്ന ബ്ലോഗറേയുള്ളു.ഇത്രയും ഹൃദയ ശുദ്ധിയുള്ള,നഗ്നനായ മനുഷ്യരെ ഭഗിയായി പറ്റിക്കാം എന്നൊരു അപാകതയുണ്ടെങ്കിലും,വിചാരം നന്മയുള്ള മനുഷ്യന്റെ മാതൃകയായി ചിത്രകാരന്റെ മനസ്സില്‍ സ്ഥാനം നേടിയ വ്യക്തിയാണ്.
വിചാരത്തിന്റെ 24 കാരട്ട് ശുദ്ധിയില്‍ 8.4% ചെംബുകൂടി ചേര്‍ത്ത് ബലക്കുറവും,തിളക്കക്കുറവെന്ന ദൌരബല്യങ്ങളുള്ള തങ്കത്തെ ഉറപ്പുള്ള ,ബലമുള്ള,തിളക്കമുള്ള സാക്ഷാല്‍ 916 സ്വര്‍ണമാക്കാനാകും.(കുറച്ചുകാലം ഒരു ജ്വല്ലറുടെ മാര്‍ക്കറ്റിങ്ങ് കണ്‍സല്‍ട്ടന്റായിരുന്നതുകൊണ്ട് വന്ന സ്വര്‍ണ വൈദഗ്ദ്യമാണ്) അതിന് വിചാരം മനസ്സുവക്കണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ച് വിചാരത്തിന്റെ വിവാഹ വാര്‍ഷികത്തിനും,പിറന്നാളാഘോഷത്തിനും, സ്നേഹം നിറഞ്ഞ ജീവിതത്തിനും ആശംസിക്കുന്നു.
സസ്നേഹം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒരോ പ്രവാസിയും അവന്റെ സ്വപ്നകൂട് തീര്‍ത്തിരിയ്ക്കുന്നത് അമൂല്യമായ മുത്തുമണികള്‍ കൊണ്ടാണ് അതായത് അവന്റെ വിയര്‍പ്പ് തുള്ളികള്‍ തന്നെ
തത്ത്വ ശാസ്ത്രമുള്ള ഒരു പിടി വാക്കുകള്‍ കൊണ്ട് ഈ ലോകം തന്നെ കീഴ്മേല്‍ മറിച്ചേക്കാം ഒരു പോരാളിയുടെ മൂര്‍ച്ചയേറിയ വാളിനേപ്പോളും പിടിച്ച് നിര്‍ത്താന്‍ മനുഷ്യനാവിനു കഴിയും അത് പലപ്പോഴും വിചാരത്തിന്റെ പല കമന്റുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ പരമമായ സത്യമാണ് ...
ചിത്രകാരന്‍ പറഞ്ഞത് തന്നെ ഞാനും ആവര്‍ത്തിക്കുന്നു
തനിത്തങ്കത്തിന്റെ വിശുദ്ധിയുണ്ട് താങ്കള്‍ക്ക് അത് ബ്ലോഗ് ലോകത്തില്‍ ഇന്നതില്‍ ഉപരി താങ്കളുടെ മനസ്സ് ഞാന്‍ പഠിച്ചത് കൊണ്ടായിരിയ്ക്കാം മുഖം നോക്കാത്തെ മറുപടിപറയാന്‍ സത്യം പറഞ്ഞാല്‍ താങ്കളുടെ വരികളും എനിക്ക് കാരണമായിട്ടുണ്ട് ...
സത്യങ്ങള്‍ മൂടിവെയ്ക്കുന്നതിലല്ല അത് വിളിച്ചു സമൂഹത്തോട് പറയുന്നവനാണ് യഥാര്‍ത്ഥ ദീരന്‍..
സസ്നേഹം...
നിന്റെ സ്വപ്നങ്ങളോടും സുന്ദരവും സൌന്ദര്യത്തോളം ശാലീനതയും നിറഞ്ഞ ഒരുകോടി ജന്മദിനാശംസകള്‍ നേരുന്നു അതോടോപ്പം ദാമ്പത്യജീവിതത്തിന്റെ പവിത്രത നിറഞ്ഞ ഒരു നല്ല ജീവിതം നയിക്കാനും ഒരുപൂ മാത്രം അവള്‍ ചോദിക്കുമ്പോള്‍ ഒരു പൂക്കാലം പകരം നല്‍കാന്‍ ഈ സ്നേഹിതന് കഴിയുമാറാകട്ടെ..

ശ്രീവല്ലഭന്‍. said...

വിചാരം,

താങ്കളുടെ ഈ കുറിപ്പ് ശരിക്കും മനസ്സില്‍ തട്ടി.
ആദ്യമായ് ആണിവിടെ. മറ്റുള്ളതും വായിക്കാം.

താങ്കള്‍ക്ക് ജന്മദിന -വിവാഹ വാര്‍ഷിക ആശംസകള്‍!

കൊച്ചുത്രേസ്യ said...

പിറന്നാള്‍-വിവാഹവാര്‍ഷിക പരിപാടി പ്രമാണിച്ച്‌ എന്റെ വക സമ്മാനങ്ങള്‍:

വിചാരത്തിന്‌ ഒരു വല്യ കേക്ക്‌ ..
സലീനാത്താത്തയ്ക്ക്‌ ഒരു പട്ടുസാരി..
സ്നേഹമോള്‍ക്ക്‌ ഒരുപാട്‌ ചക്കരയുമ്മകള്‍..

(സമ്മാനങ്ങളൊന്നും അങ്ങാട്ടുമിങ്ങോട്ടും കൈമാറാന്‍ പാടുള്ളതല്ല)

ആ കല്യാണത്തെ പറ്റി എഴുതീതു കണ്ടപ്പോള്‍ ഒരു പാടു സന്തോഷം തോന്നി. ഇങ്ങനെ വേണം മനുഷ്യരായാല്‍.. നല്ലതു വരട്ടെ..

~nu~ said...

എല്ലാ വിധ ആശംസകളും നേരുന്നു.. പടം നന്നായിട്ടുണ്ടട്ടാ....

[ nardnahc hsemus ] said...

ആശംസകള്‍!

Visala Manaskan said...

വിചാരം ചേട്ടനും ചേട്ടത്തിക്കും കുഞ്ഞുമോള്‍ക്കും ഈ അനിയന്റെ എല്ലാവിധ ആശംസകളും.

എഴുത്ത് റ്റച്ചിങ്ങ്! എന്തുമാത്രം ജോലികളിലാ‍ അപ്പോള്‍ എക്സ്പീരിയന്‍സ്!! നമിച്ചു ചുള്ളാ.

ടൈമ്പാസ് ഓ.ടോ: ആനപ്പാപ്പാന്റെ പണിയും കരകാട്ടവും‍ കത്തിക്ക് മൂര്‍ച്ച കൂട്ടണ പണിയും മനപ്പൂര്‍വ്വം എഴുതാതെ വിട്ടൂല്ലേ..? കള്ളന്‍! :)

വളരെ സ്‌നേഹത്തോടെ.
വിശാലം, കമലം & കൊ.

അഭയാര്‍ത്ഥി said...

ആശംസകള്‍!!! നിങ്ങളോട് എനിക്കു അസൂയ തോന്നുന്നു. എന്തു sincere ആയാണു താങ്കള്‍ എഴുതുന്നത്. God bless u and your family.

കുഞ്ഞന്‍ said...

ജന്മദിന ആശംസകളോടൊപ്പം വിവാഹ വാര്‍ഷിക ആശംസകളും നേരുന്നു.

കല്യാണത്തിനു മുമ്പുള്ള പടം ആണോ ആ മസിലു കാണിച്ചുള്ളത്? എങ്കില്‍ ബാച്ചികളെ അപായ സൂചന നിങ്ങള്‍ കാണുന്നില്ലേ...

വിചാരം said...

ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി.. പെരുത്ത് സന്തോഷം.
ശ്രീലാല്‍ :)
തമനു :)
അബ്ദു സലാം :)
കൊച്ചുണ്ണി :)
കുട്ടന്‍ മേനോന്‍ :)
സുല്‍ :)
ചിത്രക്കാരന്‍ :)
മിന്നാമിനുങ്ങുകള്‍ (സജി) :)
ശ്രീ വലഭന്‍ :)
കൊച്ചുത്രേസ്യ :)
ദില്‍ :)
സുമേഷ് :)
വിശാലം & കമലം കോ.
കുട്ടാ .. ഡാ കടായി ഘോഷ് രണ്ടെണ്ണം വേണം നമ്മുടെ വിശ്വേട്ടനും ..ഖാന്‍ ബാബയുടെ അടുത്തിപ്പോ തന്നെ ഓര്‍ഡര്‍ കൊടുക്കുക.
സുല്‍ .. എവിടെ കുറെ കാലായല്ലോ കണ്ടിട്ട് ..സുഖാണല്ലോ ?
ചിത്രക്കാരാ ... ഇവിടെ ഒത്തിരി പേര്‍ എന്നേക്കാള്‍ നല്ലവരും പൊങ്ങച്ചമില്ലാത്തവരും കഴിവുള്ളവരും .. ബ്ലോഗിനോടും മലയാളത്തോടും ആത്മാര്‍ത്ഥത പുലര്‍ത്തുനവരുണ്ട് .. ആ മധുരമുള്ള നാരങ്ങാ കൂട്ടത്തിലെ നല്ല പുളിപ്പുള്ള ചെറിയൊരു നാരങ്ങയായി എന്നെ കണ്ടാല്‍ മതി. ഈ ആളുടെ പേര്‍ ഇങ്ങനെ എഴുതുന്നതില്‍ അദ്ദേഹം ആഗ്രഹിയ്ക്കുന്നിമില്ല ഇഷ്ടവുമല്ല എന്നാലും ഞാന്‍ എഴുതട്ടെ ... കൈപ്പള്ളിയോളം ബ്ലോഗിനോടും മലയാളത്തത്തോടും ആത്മാര്‍ത്ഥ പുലര്‍ത്തുന്ന മറ്റൊരാള്‍ ഇല്ലാ എന്നു തന്നെപറയാം .. അതു ബൂലോകത്തിലെ ഒട്ടുമിക്ക ആളുകളും എതിര്‍ക്കുന്ന പെരിങ്ങള്‍സും സത്യത്തിലെ ഇവരെയല്ലാം വളരെ ബഹുമാനത്തോടെ കാണുന്ന ഒരാളാണ് ഞാന്ന്. ഒത്തിരി നല്ല വ്യക്തികള്‍ തന്നെയാണ് ഇവിടെ അധികവും .. നല്ല എഴുത്തുക്കാരും നമ്മുക്കിടയിലുണ്ട്, സാന്റോസിന്റെ കോമടി വിവരണം ഏറെ സന്തോഷത്തോടെയും ഇഷ്ടത്തോടെയുമാണ് ഞാന്‍ വായിക്കാറ് . അസൌകര്യം പല ബ്ലോഗിലും എത്താനാവുന്നില്ല ... പറഞ്ഞു വന്നത് തങ്കത്തിന്റെ കാര്യം അവരെ തിരിച്ചറിയണം .. ഞാന്‍ ഒത്തിരി എതിര്‍ക്കുന്നുണ്ടെങ്കിലും ഒരു നല്ല മനസ്സിന്റെ ഉടമയാണ് ഇത്തിരിവെട്ടവും, അല്ലെങ്കില്‍ ആരാ ഇവിടെ മോശം ഒരാളു പോലുമില്ല .. അഗ്രജന്‍, ശ്രീജിത്ത്, സുല്‍, മിന്നാമിനുങ്ങ്, മിന്നാമിനുങ്ങ് (സജി) വിശാലന്‍, ദില്‍‌ബന്‍ .. ഒരടിയില്‍ തുടങ്ങി ഇന്നും അടി തുടരുന്ന സിയ എന്തു പറഞ്ഞാലും ഞാന്‍ അനുസരിക്കും .. അയ്യോ അവന്‍ എന്തലാമാണെന്നെ വിളിയ്ക്കുക എനിക്കത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് , പിന്നെ ഇക്കാസ് .. ഇത്തീ‍രി കുശുമ്പും പോരുമെല്ലാം ഉണ്ടെങ്കിലും മനസ്സില്‍ രണ്ടാള്‍ക്കും യാതൊരു വൈരാഗ്യവും ഇല്ലാന്ന് ഉറപ്പാണ്. ഇവിടെ ആര്‍ക്കും ആരോടും വെറുപ്പില്ലാന്നാറിയാം പിന്നെ അഭിപ്രായ വിത്യാസങ്ങള്‍ അതുണ്ടാവണം. എന്റെ ചില വിശ്വാസകാര്യങ്ങളിലാണ് പലര്‍ക്കും വിരോധം .. അതു പറയുന്ന രീതി ഇത്തിരി കടുത്തതായതുകൊണ്ടും .
എന്റെ വീക്ഷണത്തില്‍ എന്തഭിപ്രായവും തുറന്ന് പറയുക അത് താല്‍കാലികമായി ചില ശത്രുക്കളെ നമ്മുക്കുണ്ടാക്കുമെങ്കിലും അവര്‍ താനെ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരാകും എന്നുറപ്പ്. പിന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷത്തില്‍ തെറി പോലും പറഞ്ഞിട്ടുള്ളത് മുഖമില്ലാതെ വരുന്നവരെയാണ്.

സജി.. നമ്മുടെ വ്യക്തിത്വം ആര്‍ജ്ജവമുള്ള വാക്കും പ്രവര്‍ത്തിയുമായിരിക്കണമെന്ന് കൊച്ചുനാളിലെ പറഞ്ഞും ചെയ്തും കാണിച്ചു തരുന്നുണ്ട് നമ്മുക്ക് ചുറ്റുമുള്ളവര്‍.

ശ്രീ വല്ലഭന്‍ .. രസകരമായ എന്റെ അനുഭവങ്ങള്‍ ഞാന്‍ രസകരമായി ആസ്വദിയ്ക്കുന്നു. ഇതിലെനിക്ക് യാതൊരു ദു:ഖവും ഇല്ല സന്തോഷം മാത്രം.എന്നെ പോലെ ഭാഗ്യം ചെയ്തവന്‍ വളരെ ചുരുക്കം ദുരിതങ്ങള്‍ക്കിടയിലും എന്റെ കുടുംബത്തും ചങ്ങാതിമാര്‍കിടയിലും ആഗ്രഹിച്ച കാര്യങ്ങള്‍ 90% നടപ്പില്ലാക്കാന്‍ കഴിഞ്ഞു.

കൊച്ചുത്രേസ്യയുടെ എല്ലാ സമ്മാനങ്ങളും സ്നേഹപൂര്‍വ്വം കൈപറ്റിയിരിക്കുന്നു.
ഇങ്ങനെ വിവാഹം ചെയ്യുന്ന ഒത്തിരി പേരുണ്ടിപ്പോ .. ഇത്തിരിവെട്ടം പോലുള്ള ബ്ലോഗേര്‍സും ഈ മാതൃക (ലളിത വിവാഹം) പിന്‍‌പറ്റിയവരാണ്.
വിശാലേട്ടോ ... എന്തു ജോലി ചെയ്യാനും എനിക്ക് മടിയില്ല അധ്വാനത്തിന്റെ വിലയറിഞ്ഞ് പണം തന്നാല്‍ മതി.
മാനു ആശംസകള്‍ ഏറ്റുവാങ്ങിയിരിക്കുന്നു... സത്യം പറയുന്നതിലെന്തിനാ നാണം അതു സത്യമല്ലേ :)

കുഞ്ഞാ .. ബാച്ചി .. വിവാഹ ശേഷവും ബാചിയേക്കാള്‍ ബലവത്താവാം ഇത്തിരി മനസ്സ് വെച്ചാ മതി .
എല്ലാവര്‍ക്കും നന്ദി ..

Unknown said...

ഹലോ.. വിവാഹ, ജന്മദിന, ആശംസകള്...
(അടുത്തെങ്ങാണും നാട്ടിലേക്കുണ്ടോ?)

ദിലീപ് വിശ്വനാഥ് said...

ജന്മദിന വിവാഹ വാര്‍ഷികാശംസകള്‍!

മൂര്‍ത്തി said...

ആശംസകള്‍...എല്ലാവിധ മംഗളങ്ങളും നേരുന്നു...

തറവാടി said...

വിചാരം ,

ജ്ജ് ന്തിനാടാ ങ്ങനെ കാറ്റ് പിടിച്ച് നിക്കണത് ;)

ആശംസ തരാം നല്ല കോയീന്‍‌റ്റെ ബിര്യാണി ങ്ങട്ടേക്ക് പാര്‍സല്‍ അയക്ക് ആദ്യം .

സര്‍‌വ്വ ഐശ്വര്യവും നേരുന്നു ,

തറവാടി / വല്യമ്മായി / പച്ചാന / ആജു / ഉണ്ണി

ശ്രീ said...

കുറച്ചു വൈകിയ ജന്മ ദിനാശംസകളും വിവാഹ വാര്‍ഷികാശംസകളും നേരുന്നു.
:)

[കുറേ ജീവിതാനുഭവങ്ങളുണ്ടല്ലേ?]

G.MANU said...

വിചാരം മാഷേ..
മാഷിന്റെ ജീവിതം തന്നെ ഒരു മെസേജ് ആകുന്നു.
കഠിനപ്രയത്നം, എന്തുജോലിയും ചെയ്യാനുള്ള സന്മനസ്, പോസിറ്റീവ് തിങ്കിംഗ്, ആത്മാര്‍ഥത വാക്കിലും പ്രവര്‍ത്തിയിലും..

എല്ലാവിധ ആശംസകളും.. ഈ പൌരുഷപ്രതീകത്തിനു.....

പുതിയ കുട്ടികള്‍ ഇതൊക്കെ ഒന്നു പഠിച്ചെങ്കില്‍ എന്നു ആശിച്ചുപോകുന്നു.

അപ്പു ആദ്യാക്ഷരി said...

വിചാരം മാഷേ..ഒരല്‍പം വൈകിപ്പോയി. എന്നാലും ആശംസകള്‍ അറിയിക്കട്ടെ, നിങ്ങള്‍ രണ്ടാള്‍ക്കും സ്നേഹയമോള്‍ക്കും.

ഈ ബ്ലോഗാത്മ /സ്വാത്മകഥ വായിച്ചു. അനുഭവങ്ങളിലൂടെ കരുത്താര്‍ജ്ജിച്ച ആ ജീവിതം ഒട്ടും നിറം‌പിടിപ്പിക്കാതെ എഴുതിവച്ചിട്ടുണ്ടല്ലോ. പലര്‍ക്കും ഇത് മാതൃകയാവട്ടെ.

പിന്നെ, ആ ശരീരത്തുകാണുന്ന മസിലുപിടുത്തം ചിലപ്പോഴൊക്കെ കമന്റുകളിലും കാണാറുണ്ടല്ലോ. സാരമില്ല, മനസ്സു ശുദ്ധമായതിനാലാണത് എന്നു മനസ്സിലാക്കുന്നു.

ഒരു കാര്യം കൂടെ വെറുതേ ഒരു സജഷനായി പറയട്ടെ. സ്നേഹ സെലിന്‍ എന്ന പേരുകൊള്ളാം. മോള്‍ വളര്‍ന്ന് വലുതായി ഒരു പാസ്പോര്‍ട്ട് ഒക്കെ എടുത്ത് വിദേശങ്ങളിലൊക്കെ പോകേണ്ടിവന്നാല്‍ ഫസ്റ്റ് നെയിം, മിഡില്‍ നെയിം സര്‍നെയിം ഒക്കെ വേണ്ടിവരുന്ന കാലത്ത് ഒരു പുലിവാകില്ലേ.അതിനാല്‍ സ്നേഹ സെലിന്‍ ഫാറുഖ് എന്നങ്ങു ചേര്‍ത്ത് ഇപ്പോഴെ റെജിസ്റ്ററുകളിലാക്കുന്നതായിരിക്കില്ലേ നല്ലത്? അപ്പോള്‍ അച്ഛന്റെയും അമ്മയുടെയും പേര് കുട്ടിയുടെപേരിനോടൊപ്പം ഉണ്ടവുമല്ലോ. (പറഞ്ഞെന്നെയുള്ളൂ, എനിക്കൊരു “ചുട്ട” മറുപടിപറയണമെങ്കില്‍ ഇ-മെയിലില്‍കൂടെ ആയിക്കോളൂ!!)

എല്ലാ ആശംസകളും.

സ്ബേഹപൂര്‍വ്വം.
അപ്പു

വിചാരം said...

ആശംസകള്‍ നേര്‍ന്ന ,നേരുന്ന ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.:)
കുഞ്ഞന്‍സ്.. ഇപ്പോള്‍ പറയാനായിട്ടില്ല എങ്കിലും നാട് ഒരു സ്വപ്നം തന്നെ .
വാത്മീകി, മൂര്‍ത്തി .. സന്തോഷം :).
തറവാടി..തരാം എന്റെ കൈകൊണ്ടുണ്ടാക്കിയ കോഴിന്റെ ബിരിയാണി തന്നെ ..വല്യമ്മായിയ്ക്കും പച്ചാന , ആജു , ഉണ്ണി എന്നിവര്‍ക്കൊക്കെ സുഖല്ലേ. ആശംസകള്‍ക്ക് നന്ദി .. മസിലെന്തിന് വീര്‍പ്പിയ്ക്കുന്നുവെന്ന് ഞാന്‍ പറയാം .
ശ്രീ നന്ദി . ശ്രീ എന്നെ പരീക്ഷിപ്പിയ്ക്കുന്നത് എന്തിനാ‍ണന്ന് ഞാന്‍ പണ്ട് സ്വയം പരിഭവം പറയാറുണ്ടായിരുന്നു അതെന്തിനായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായി . സാഹചര്യങ്ങളുമായി ഇണങ്ങി ജീവിയ്ക്കാന്‍ .
ജി.മനു... നന്ദി. ജിവിതത്തില്‍ ആത്മാര്‍ഥത, കൃത്യനിഷ്ടത, സത്യസന്ധത, പ്രയത്നം, ശരിയായ ചിന്ത ഇതലാം ഉടനീളം പുലര്‍ത്തണമെന്നാണാഗ്രഹമെങ്കിലും ഒരു പരിധിവരെ ഞാന്‍ ശ്രമിയ്ക്കുന്നു.

അപ്പു.. ആദ്യമൊരു ചിരി പാസാക്കട്ടെ :)
അപ്പുവിനോട് കയര്‍ത്തിരിന്നു എന്നു ശരിയാണ് എന്നാല്‍ അതന്റെ ശരിയാണ്. പറയേണ്ടവരോട് പറയേണ്ട രീതിയില്‍ പറയണം.അല്ലാതെ മനസ്സില്‍ കൊണ്ട് നടന്ന് ഒളിഞ്ഞും മറഞ്ഞും വല്ലതും പറയുക എന്റെ സ്വഭാവത്തില്‍ പറഞ്ഞിട്ടില്ല എന്തു പറയുകയാണെങ്കിലും “വിചാരം” ഇതില്‍ നിന്നായിരിക്കും ഉറപ്പ്.
പിന്നെ പലരും ചോദിയ്ക്കുന്നു .. നിനയ്ക്ക് നാണമില്ലെ ഈ മസിലും ഊതിവീര്‍പ്പിച്ച് ഇങ്ങനെ നിക്കാന്‍ .. പണ്ടൊരു പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട് ഞാന്‍ .. എന്നാലാ ബ്ലോഗേ ഞാന്‍ ഡിലീറ്റിയിരുന്നു. ഈ മസില്‍ പിടുത്തം ഒരു വാശിയാണ് ... കൈപ്പള്ളിയാണത് ആദ്യം മനസ്സിലാക്കിയത്, ജീവിതത്തിലേ ഞാന്‍ തിരികെ വന്നിരിക്കുന്നു എന്നുറക്കെ വിളിച്ചു കൂവല്‍ കൂടിയാണ് ... നിശ്ചയിച്ച പെണ്ണിനെ കിട്ടാത്തതിനല്ല മറിച്ച് അവര്‍ എനിക്ക് തന്ന മരണമെന്ന വാഗദാനം സമയമായില്ല എന്നുറക്കെ പറയുകയാണ് ... ഒരുപക്ഷെ ഈ കമന്റ് പോലും എനിക്ക് പബ്ലിഷ് ചെയ്യാനാവുമോ എന്നുറപ്പ് പറയാനാവാത്ത അത്ര അപകട മേഖലയിലാണ് ഞാനുള്ളത് .. കഴിഞ്ഞ ആഴ്ച്ച 22 ല്‍ അധികം മിസൈലുകളാണ് 10 മിനുറ്റുനിള്ളില്‍ വീണത് 6 പേര്‍ മരിച്ചു, മരിക്കണങ്കില്‍ മരിക്കട്ടെ അതിനെ പേടിച്ചോടില്ല .കഴിഞ്ഞ മാസം ബസ്രയില്‍ മരിച്ച സാലി എന്റെ പരിചയക്കാരനായിരുന്നു . മരണത്തെ ഭീതിയില്ലാത്തോനെങ്ങനെ വാക്കുകളെ ഭയക്കും. എനിക്ക് അപ്പുവിനോടൊരു വിരോധവും ഇല്ല, ആരോടുമില്ല എന്നാല്‍ എന്റെ മേക്കട്ട് കയറിയാല്‍ ഞാനവന്റെ നെഞ്ചത്ത് കഥകളി നടത്തും.

സജഷന്‍ .. സ്നേഹപൂര്‍വ്വം തിരസ്ക്കരിക്കുന്നു എന്തുകൊണ്ട് എന്നതും വിശദീകരിക്കാം .. എന്റെ മകളുടെ പേര് നോക്കി അവള്‍ ഏത് മതക്കാരിയാണന്ന് മനസ്സിലാവരുത്.. സലീന എന്നത് മുസ്ലിം , ക്രിസ്ത്യന്‍ നാമമാണ് എന്നാല്‍ സെലിന്‍ എന്നത് ക്രിസ്ത്യന്‍ നാമവും സ്നേഹ എന്നത് ഹിന്ദു നാമവും സ്നേഹ സെലിന്‍ എന്നതിനോട് കൂടി ഫാറൂഖ് ചേര്‍ത്താല്‍ ഉറപ്പിയ്ക്കാം അവളൊര്‍ മുസ്ലിം കുടുംബത്തില്‍ നിന്നാണന്ന് , മലബാറുക്കാര്‍ തറവാട്ടു പേര്‍ ചേര്‍ക്കാറുണ്ട് അതായത് ‘സ്നേഹ സെലിന്‍ മാളിയേക്കല്‍‘ പ്രശ്നം തീര്‍ന്നില്ലേ.. അപ്പു .. യൂ ഓക്കെ ... ?

Inji Pennu said...

വിചാരം
താമസിച്ചുപോയെങ്കിലും മനസ്സും ഹൃദയവും നിറഞ്ഞ ആശംസകള്‍.

ഈ കുറിപ്പുകള്‍ക്ക്, ഇതുപോലെ സത്യസന്ധമായ ഹൃദയം തൊടുന്ന കുറിപ്പുകള്‍ക്ക് ബ്ലോഗിനെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു.

Unknown said...

പച്ച മനുഷ്യന്‍, ഡാവില്ലാത്ത വിവരണം.

എന്റെ ആശംസകള്‍..!

ഈ കുറിപ്പ് വായിച്ചിട്ട് ഒരുപാട് സന്തോഷമായി. ഇതൊന്നു ക്വോട്ടിക്കോട്ടെ:

Do not pray for a lighter load, but for a stronger back.

കൊടുകൈ..!

Santhosh said...

ആശംസകള്‍!

Anonymous said...

ഹൃദയം നിറഞ്ഞ ആശംസകള്‍.

വിചാരം said...

ഇഞ്ചിപെണ്ണ്, ഏവുരാന്‍, തുളസി, സന്തോഷ് വന്നതിലും എന്റെ കുറിപ്പ് വായിച്ചതിലും അതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചതിലും എനിക്ക് ആശംസ നേര്‍ന്നതിലും (എല്ലാവര്‍ക്കും).വലിയ സന്തോഷം ഏവര്‍ക്കും വലിയ നന്ദി.
എന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഒത്തിരി നന്മ നിറഞ്ഞ പ്രവര്‍ത്തനം നടത്താന്‍ ഈ കമന്റുകള്‍ എന്നെ
സഹായിക്കും തീര്‍ത്തും അഭിമാനകരമായൊരു ജീവിതം ബൂലോകരുടെ മുന്‍പില്‍ സമര്‍പ്പിയ്ക്കാന്‍ എനിക്കാവും എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു.

ഒത്തിരി സേവനപരമായ കാര്യങ്ങള്‍ എന്റെ സ്വകാര്യ സന്തോഷമായി ഞാന്‍ ചെയ്യുന്നുണ്ട് അതിലേക്ക് ബൂലോകരെ ഞാന്‍ ക്ഷണിയ്ക്കും തിര്‍ത്തും ജീവിതം ഇത്ര സന്തോഷകരമാണന്ന് തോന്നി പോകുന്ന നിമിഷങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിയ്ക്കും.
ഉത്കണ്ഠാ രഹിതമായ ജീവിതം എങ്ങനെ നയിക്കാം എന്നു നിങ്ങള്‍ക്ക് ബോദ്ധ്യപ്പെടുത്തി തരാം .

പ്രവാസികളോട്...
ബാച്ചികളായ പ്രവാസികള്‍ ഒരു മുറിയില്‍ മിനിമം 5 പേരെങ്കിലും ഉണ്ടാവും അവര്‍ 5 പേര്‍ വിചാരിച്ചാല്‍ ചെയ്യാനാവുന്ന ഒരു ചെറിയ (വലിയ) സേവനം ഞാന്‍ പറയാം.
ഒരാള്‍ 1000 രൂപ (എല്ലാ മാസവും വേണ്ട ) കൂട്ടി 5000 രൂപ കൊണ്ടൊരു തയ്യല്‍ മെഷീന്‍ വാങ്ങുക അത് നമ്മുക്ക് ചുറ്റുമുള്ള വളരെ പാവപ്പെട്ട പ്രത്യേകിച്ച് കുടുംബനാഥന്റെ അഭാവമുള്ള കുടുംബത്തിലെ ഏതെങ്കിലും പെണ്‍കുട്ടിയ്ക്ക് തയ്യല്‍ പഠിപ്പിച്ച് കൊടുക്കുകയും മെഷീന്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക .. നമ്മള്‍ മറയ്ക്കുന്ന 1000 രൂപ എന്നാല്‍ എപ്പോഴും ഓര്‍ക്കുന്ന അവര്‍ മിനിമം ഒരു ദിവസം 50 രൂപയെങ്കിലും സമ്പാദിയ്ക്കുന്നു. ഇതുവഴി നമ്മള്‍ ഒത്തിരി കാര്യങ്ങള്‍ അറിയാതെ ചെയ്യുന്നുണ്ട്. ആ കുടുംബത്തെ സംരക്ഷിക്കുക മാത്രമല്ല, അരാജകത്വത്തിലേക്ക് ഒരു കുടുംബത്തിന്റെ പോക്കിനെ ഇല്ലാതാക്കാനാവും അങ്ങനെ ഒത്തിരി കാര്യങ്ങള്‍ .. ചെയ്യാമോ . ചിലര്‍ പറയാറുണ്ട് അങ്ങനെയുള്ള പാവപ്പെട്ടവര്‍ നമ്മുക്ക് ചുറ്റും ഇല്ലാന്ന് അങ്ങനെ പറയുന്നവരോട് ... നിങ്ങള്‍ മനുഷ്യരെ കാണുന്നു എന്നാല്‍ അവരുടെ മനം കാണാനാവുന്നില്ല

Pramod.KM said...

നന്മകള്‍ നേരുന്നു.:)

അച്ചപ്പു said...

happy birth day and happy marriage day, wish a warming happiness life

Haree said...

:)
അതുശരി, ഇതായിരുന്നല്ലേ ബ്ലോഗിലെ വിശേഷം. ഇന്നാണിങ്ങോട്ടെത്തി നോക്കുവാനൊത്തത്. വൈകിപ്പോയെങ്കിലും, എന്റെ വകയും അല്ലാവിധ ആശംസകളും.
എന്നാലും അത്രേം ഗ്രാഫിക്സൊക്കെ ചെയ്ത് ആ ചിത്രങ്ങളിട്ടത്, ഇത്തിരി കടുത്തുപോയി! :P
:D

അതുശരി അങ്ങിനെയും കല്യാണം നടത്താല്ലേ... കൊള്ളാല്ലോ! :)
‘സ്നേഹ സെലിന്‍’ നല്ല പേരാട്ടോ... :)
--

പൊറാടത്ത് said...

ഞാനിത് കണ്ടപ്പോഴേയ്ക്കും ഒരുപാട് വൈകിയിരുന്നു..

പിന്നെ എങ്ങിന്യാ കമന്റ് ഇട്വാന്ന് ‘വിചാരി’ച്ചിരിയ്ക്കുമ്പോളാ.ഓരോരൊ വിചാരം വരണെ...!

വൈകിയാണെങ്കിലും.. ഞങ്ങളുടെ ആശംസകള്‍..സോറി

ഇത്രയധികം അനുഭവങ്ങള്‍ ഊള്ള ആള്‍..എല്ലാം തുറന്ന് പറഞ്ഞതില്‍ എനിയ്ക്ക് അaസൂയ തോന്നുന്നു..

എന്നും, ഈ നിഷ്കളങ്കമായ മനസ്സ് എനിയ്ക്ക് മാത്രം സ്വന്തമാവട്ടെ..(അത്യാഗ്രഹമായിരീയ്ക്കാം.., എന്നാലും.)

absolute_void(); said...

വിചാരം,

ആദ്യമായാണീ ബ്ലോഗില്‍. നേരത്തെ പലയിടത്തും വിചാരമിട്ട കമന്റുകള്‍ മാത്രമേ വായിച്ചിട്ടുള്ളൂ. ആ ജീവിതാനുഭവങ്ങളുടെ മുമ്പില് ആരുമല്ലാത്ത ഞാന്‍ വല്ലാതെ ചെറുതായി പോയതുപോലെ. എല്ലാവിധ belated ജന്മദിന - വിവാഹവാര്‍ഷിക ആശംസകളും. കൂടാതെ സ്നേഹ സെലിനു് ഒരു ചക്കരയുമ്മ.

അനില്‍ശ്രീ... said...

ഫാറൂഖ്,,,,ചിന്തകളില്‍ പോലും എനിക്ക് സമാനത തോന്നിയ ഒരു ബ്ലോഗര്‍ ആയ താങ്കള്‍ക്ക് ആശംസകള്‍ ... (കഴിഞ്ഞു പോയി എങ്കിലും )

ഈ പോസ്റ്റ് മൂന്ന് ദിവസം മുമ്പ് കണ്ട ഉടനെ എന്റെ ഭാര്യക്ക് ലിങ്ക് അയച്ചു.. അവള്‍ അത് വായിച്ചു കഴിഞ്ഞു എന്ന് അപ്പോഴേ പറഞ്ഞു,,(ആശംസ അറിയിക്കാന്‍ താമസിച്ചത് എന്താണെന്നു എനിക്കു തന്നെ അറിയില്ല) ലിങ്ക് അയക്കാന്‍ കാരണം ഒരു സമാനത ആണ്. ആഗസ്റ്റ് 22ആണ് എന്റെ ബെര്‍ത്ത്ഡേ.. ആഗസ്റ്റ് 23 ഞങ്ങളുടെ വിവാഹവും...

വിചാരം said...

ഒത്തിരി സന്തോഷം .
പ്രമോദ് :)വന്നതിലും ആശംസ നേര്‍ന്നതിലും
അച്ചപ്പു :)പ്രിയ ചങ്ങാതിയുടെ ആശംസ സസന്തോഷം സ്വീകരിച്ചിരിക്കുന്നു.
ഹരി.. ഫോട്ടോഗ്രാഫിക്ക് ഞാനൊന്നുമല്ല അതുകൊണ്ടു തന്നെ വെറുമൊരു കട്ടിംഗ് പേസ്റ്റ് അല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല കളറൊന്ന് മാറ്റി ബാക്കിയെല്ലാം യഥാര്‍ത്ഥം തന്നെ. വന്നതിലും കമന്റിട്ടതിലും ഒത്തിരി സന്തോഷം.
പൊറോടത്ത് :) ഒത്തിരി സന്തോഷം. ഞാന്‍ ചില സത്യങ്ങള്‍ അതുപോലെ പറഞ്ഞു അല്ലെങ്കിലതൊക്കെ എന്തിനാ മറച്ചു വെയ്ക്കണം ?.അനുഭവം .. ആ എനിക്കറിയില്ല എന്നും എന്നെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാ.. കാന്‍സറിനെ കുറിച്ച് നന്നായി അറിയുന്ന ഒരാളോട് ഒത്തിരി ഡോക്ടര്‍മാര്‍ ഒരുമിച്ച് കാന്‍സറാണന്ന് പറയുക, ഒരാഴ്ച്ചയ്ക്കുള്ളില്‍ പല പരിശോധന ഫലമായി കാന്‍സറല്ലാന്ന് പറയുക. ഈ പറച്ചിലുകള്‍ക്കിടയിലെ എന്റെ മനസ്സ് ആരറിഞ്ഞു ഇത്രയും വലിയ പരീക്ഷണങ്ങള്‍ എന്തിന് എന്നൊത്തിരി വട്ടം ചിന്തിച്ചിട്ടുണ്ട് .മുന്‍‌പത്തെ കമന്റുകളില്‍ പറഞ്ഞത് പോലെ .. അനുഭവങ്ങള്‍ നമ്മെ നാം ആക്കാനാണ് അതിനെ തീവ്രമാക്കുന്നത് .വന്നതിലും കമന്റിട്ടതിലും പെരുത്ത് സന്തോഷം.

സെബിന്‍ അബ്രഹാം :) വളരെ സന്തോഷം. ആശംകള്‍ക്ക് വൈകും തോറും മധുരമേറുന്നുണ്ട്. കമന്റിലെ ഞാന്‍ ഇവിടെ തെളിഞ്ഞു കണ്ടില്ലേ... എന്നും സന്തോഷവാനായിരിക്കുക.. നമ്മുക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിയ്ക്കുക അപ്പോള്‍ അതിലൂടെ ഒത്തിരി നല്ല അനുഭവങ്ങള്‍ സ്വയത്തമാക്കാനാവും.

അനില്‍ ശ്രീ :) വലിയ സന്തോഷം വന്നതിലും ആശംസ നേര്‍ന്നതിലും.
സമാന ചിന്തകള്‍, അതുകൊണ്ടാണല്ലോ ജീവിത പങ്കാളിയെ കിട്ടിയതും സമാനമായ അനുഭവമായത്.. എന്റെ വകയും നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ . ശരിയ്ക്കും ഞാന്‍ മനസ്സുകൊണ്ട് സന്തോഷം ആഘോഷിക്കുകയാണ് . ഇവിടെ എന്റെയീ പോസ്റ്റിനേക്കാള്‍ ഇവിടെ വന്നവര്‍ വിലകല്‍‌പ്പിച്ചത് വാക്കുകള്‍ക്കും സത്യസന്ധതയ്ക്കുമാണന്ന് മനസ്സിലായി അതുകൊണ്ട് തന്നെ വലിയ സന്തോഷവും .

ചീര I Cheera said...

ഇപ്പോഴാണീ പോസ്റ്റ് വായിച്ചത്..
അനുഭവങ്ങളെ ഇത്രയും പോസിറ്റീവ് ആയി എടുക്കുക എന്നത് എളുപ്പമല്ല, നന്നായറിയാം.
അതിനു ആഴമേറിയ ചിന്തയും വീക്ഷണവും ഒക്കെ വേണമെന്നു കരുതുന്നു.
വളരെ പ്രത്യേകതയോടു കൂടി തന്നെയാണീ പോസ്റ്റ് വായിച്ചത്, കൂടുതലെന്തു പറയാന്‍..
വൈകിയാലും ജന്മദിനാശംസകളും, വിവാഹവാര്‍ഷികാശംസകളും നേരട്ടെ..

Roby said...

ചെയ്തിട്ടുള്ള ജോലികളെക്കുറിച്ചു പറഞ്ഞപ്പോള്‍ ബഷീറിന്റെ പുസ്തകങ്ങളുടെ തുടക്കത്തില്‍ -അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച്- കണ്ടിട്ടുള്ള കുറിപ്പ് ഓര്‍ത്തു...:)

വിചാരേട്ടനും ചേച്ചിയ്ക്കും കുഞ്ഞുവിചാരത്തിനും എല്ലാ ആശംസകളും.

ഒരു ചോദ്യം...ഫുട്ബോള്‍ കളിക്കുമോ...കളിക്കാറുണ്ടായിരുന്നോ. എന്തോ ആ നില്‍പ്പ് കണ്ടിട്ട് തോന്നിയതാ..:)

Unknown said...

കഷടപ്പാടുക്കളില്‍ നിന്നും തളിര്‍ത്ത ജിവിതത്തിനു കൂടുതല്‍ കരുത്തുണ്ടാകും

Sathyardhi said...

ഇപ്പോഴേ കണ്ടുള്ളു. വൈകിയ് ജന്മദിന വിവാഹവാര്‍ഷികാശംസകള്‍ വിചാരമേ.

Unknown said...

ഞാനും ഇപ്പോഴാണു കണ്ടത്.
വൈകിയെങ്കിലും ആശംസകള്‍...
റോബി പറഞ്ഞതുപോലെ, ജോലികളെക്കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ ബഷീറിന്റെ ജീവിതം ഓര്‍മ്മ വന്നു.
ദില്‍ബന്റെ കമന്റ് വായിച്ച് ചിരിയും വന്നു... :)

വിചാരം said...

വൈകിയാണെങ്കിലും വന്നെന്നെ ആശംസിച്ചതിനൊരായിരം നന്ദി... ഒത്തിരി സന്തോഷം
പി ആറിന് :)
റോബിയ്ക്ക് :)ബഷീര്‍ ഒരാനയാണെങ്കില്‍ ഞാനൊരു കുഴിയാന മാത്രം . ഫുട്ബാള്‍ കളിക്കാരനല്ല അല്ലെങ്കിലും പന്തൊന്നുരുട്ടും അത്ര തന്നെ .. പിന്നെ എന്റെ ആത്മമിത്രം അബ്ദുല്‍ ഹാരിസ് ഹുസൈന്‍ നല്ല ഒന്നാം തരം ഫുട്ബാള്‍ കളിക്കാരന്‍ മാത്രമല്ല നല്ലൊരു ബറ്റ്മിന്റല്‍ താരവും ഇപ്പോള്‍ ദുബായിലൊരു കമ്പനയില്‍ ജോലി ചെയ്യുന്നു .. എനിക്ക് പകരം അവന്‍ കളിച്ചാ മതി. പിന്നെ എന്റെ വിനുവും (ഡാമാസ്-ദുബായ്).

അനൂപിന് :)ശരീരത്തേക്കാള്‍ മനസ്സിന്
ദേവേട്ടന് :)ഈ വഴിയൊക്കെ വരാറുണ്ട് അല്ലേ ഞാന്‍ കരുതി മറന്നെന്ന് .
യാത്രാമൊഴിക്ക് :)ദില്‍‌ബന്‍ പാവം അവന്റെയൊരു ആഗ്രഹം പറഞ്ഞത് .. പരിശ്രമിച്ചാല്‍ നടയ്ക്കും ആദ്യം ബര്‍ഗറടി നിറുത്തട്ടെ .. ഫ്രീയായി കിട്ടിയിട്ടും ഞാനത് തൊടാറില്ല. ദേവേട്ടന്റെ നിര്‍ദ്ദേശങ്ങളാണ് ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുടരുന്നത് ..

keralafarmer said...

ഞാന്‍ വൈകിയില്ലല്ലോ അല്ലെ. താങ്കളെ പുതു തലമുറ മാതൃകയാക്കട്ടെ.
അഭിനന്ദനങ്ങള്‍ ഒപ്പം ജന്മദിനാശംസകളും.

അശോക് said...

ആശംസകള്‍.. ഒരു റോളര്‍കോസ്റ്റര്‍ റൈഡ് പോലെയുണ്ടീ യാത്ര.

ജീവന്‍ടോണ്‍ ഇപ്പൊഴും മാര്‍ക്കറ്റില്‍ കിട്ടുമോ?

Rajeeve Chelanat said...

ഇവിടെ എത്താന്‍ വൈകിയതില്‍ ക്ഷമ.എന്തും നേരിടാന്‍ പാകത്തിലുള്ള അനുഭവങ്ങളുണ്ടല്ലോ പിന്‍‌ബലമായി. അതുകൊണ്ട് ആശംസകള്‍ വ്യര്‍ത്ഥമാ‍ണെന്നറിയാം. എങ്കിലും നേരാതെ പോകുന്നതും ശരിയല്ലല്ലോ.

അഭിവാദ്യങ്ങളോടെ

കുറുമാന്‍ said...

എത്താന്‍ ഒരുപാട് വൈകിപോയി വിചാരം ഭായ്.
ജന്മദിന, വിവാഹ വാര്‍ഷികാശംസകള്‍.

തീയില്‍ കുരുത്തത് ഇറാക്കിലും വാടില്ല :)

സുഗതരാജ് പലേരി said...

വൈകിയാണെങ്കിലും ജന്മദിനാശംസകളും വിവാഹ വാര്‍ഷികാശംസകളും നേരുന്നു.

ടി.പി.വിനോദ് said...

ഈ പോസ്റ്റ് കാണാന്‍ ഒരുപാടു വൈകി..
എല്ലാ നന്മകളും ആശംസിക്കുന്നു.

മിടുക്കന്‍ said...

വൈകിപ്പോയെങ്കിലും ആശംസകള്‍..!
ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യവാന്‍, ഈ മനസ്സു കിട്ടിയതിന്...!

എതിരന്‍ കതിരവന്‍ said...
This comment has been removed by the author.
എതിരന്‍ കതിരവന്‍ said...

vichaaram:
Only today Icould read this. Belated wishes!

So, there are some real human beings around!
Tell me, where can I place these flowers (of admiration)?

At your feet?

വിചാരം said...

വിണ്ടും .. വീണ്ടും മനസ്സിനൊത്തിരി ബലം തരുന്ന നിങ്ങള്‍ക്ക് നന്ദി. മാമൂലകളേയും അനാചാരങ്ങളേയും എതിര്‍ത്ത് ചെയ്യുന്ന എന്റെ പ്രവര്‍ത്തികള്‍ പ്രചോദമാവുന്നവയാണന്ന തിരിച്ചറിവ് ഒത്തിരി സന്തോഷം നല്‍കുന്നു.
പള്ളികളിലും, അമ്പലങ്ങളിലും ജാറങ്ങളിലും കുമിഞ്ഞു കൂടുന്ന ധനം പാവങ്ങളുടെ വിശപ്പടയ്ക്കാന്‍ ലഭിച്ചിരുന്നെങ്കില്‍ ലോകത്ത് തന്നെ പട്ടിണി അശേഷം ഉണ്ടാവില്ലാന്ന് കരുതുന്നവനാണ് ഞാന്‍ അതുകൊണ്ട് സ്വാഭാവികമായി ഏതൊരു വിശ്വാസത്തേക്കാളും വലുത് പാവങ്ങള്‍ക്കുള്ള സേവനമാണന്ന് കരുതുന്നവന്‍. എന്റെ ആപ്തവാക്ക്യം ഇതാണ് “ കൊടുക്കുന്ന കയ്യില്‍ ലഭിച്ചുകൊണ്ടിരിക്കും ലഭിയ്ക്കുന്നതും കൊടുത്തു കൊണ്ടിരിക്കണം”
ഇവിടെ വൈകി വന്ന എന്റെ എല്ലാ സഹൃദയര്‍ക്കും നന്ദി.
ചന്ദ്രേട്ടാ :) ചന്ദ്രേട്ടനെ പോലെയുള്ള ബ്ലോഗിലെ വെളിച്ചം ഇവിടെ വന്നതില്‍ വളരെ സന്തോഷം.
അശോക് :) നല്ല ഭക്ഷണം നല്ല ശരീരത്തെ നല്‍കും. നല്ല ശരീരം നല്ല മനസ്സിനേയും നല്‍കും. നല്ല മനസ്സും നല്ല ശരീരവും നല്ല ചിന്തകളും അതുവഴി നല്ല പ്രവര്‍ത്തികളും. പച്ചക്കറികളേക്കാല്‍ നല്ല ജീവന്‍‌ടോണ്‍ എന്താണ്.ജീവിതം അതത്ര ആസ്വാദകരം.അശോകാ വളരെ സന്തോഷം .
രാജീവേട്ടാ :) വന്നതില്‍ സന്തോഷം, വിപ്ലവ ചിന്തകള്‍ എന്നേക്കാള്‍ ഒരായിരമടങ്ങുള്ള താങ്കളുടെ സാന്നിത്യം സന്തോഷം നല്‍കുന്നു.
കുറുമാന്‍ :) വലിയ സന്തോഷം ഈ സാന്നിത്യത്തിന് :).
സുഗതരാജ് :) വളരെ സന്തോഷം :).
ലാപുട :)ഒത്തിരി സന്തോഷം :).
മിടുക്കന്‍ :) മിടുക്കന്‍ പറഞ്ഞതിനോട് യോജിയ്ക്കുന്നു (നമ്മുക്ക് ലഭിച്ച ശരീരവും മനസ്സും നമ്മള്‍ സ്വയം വാങ്ങിയതല്ല അത് ലഭിച്ചതാണ് അതുകൊണ്ട് തന്നെ നമ്മുടെ ഏതൊരു പ്രവര്‍ത്തിയ്ക്കും മറ്റാരോ അര്‍ഹനാണ് . നമ്മുക്ക് ഈ ചിന്തകളും മനസ്സും ശരീരവുമെല്ലാം തന്ന ഒളിഞ്ഞിരുന്ന് നമ്മെ പരിപാലിയ്ക്കുന്ന ആരോ ) .
മിടുക്കാ സന്തോഷം :).
എതിരവന്‍ കതിരവന്‍ :)
എന്റെ ഉമ്മൂമ. അവരിപ്പോഴുമുണ്ട് എന്റെ തറവാട്ടില്‍, കിട്ടിയതെന്തും ആര്‍ക്കെങ്കിലും കൊടുക്കുന്ന വലിയ മനസ്സുള്ള എന്റെ ഉമ്മൂമ (എന്റെ റിവേര്‍സ് ലൈന്‍ എന്ന ബ്ലോഗിലുണ്ട് അവരുടെ ചിത്രവും വിശകലനവും) എന്റെ ഏതൊരു വിജയവും അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ആ പൂക്കള്‍ എന്റെ ഉമ്മൂമയുടെ കാല്‍‌പാദത്തിനരികെ വെച്ച് നമ്മുക്ക് നമിയ്ക്കാം. വന്നതിലും എനിക്കൊത്തിരി ബലം തന്നതിലും സന്തോഷം :).

താരാപഥം said...

ആശംസകളറിയിക്കാന്‍ വൈകിപ്പോയി. ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍.
ഈ പിണ്യാളന്മാരുടെ കൂട്ടത്തില്‍ ഒരു പച്ചമനുഷ്യനാണ്‌ താങ്കള്‍ . നന്മകള്‍ നേരുന്നു.

നിരക്ഷരൻ said...

പല കാര്യങ്ങള്‍ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു.
1.താങ്കള്‍ ഇതുവരെ വന്ന വഴികള്‍.
2.താങ്കളുടെ വിവാഹം.(ആഗ്രഹമുണ്ട്ടായിട്ടും, എനിക്കതുപോലെ പറ്റിയില്ലല്ലോ എന്ന ദുഖം ബാക്കി നില്‍ക്കുന്നു.)
3.മകള്‍ക്ക് പേരിട്ടത്.
4.താങ്കളുടെ തുറന്ന മനസ്സ്.

ഒന്നിരുത്തി വായിച്ചാല്‍ ഇനിയും കിട്ടും അക്കമിട്ട് പറയാന്‍.

വളരെ വൈകിയ വേളയില്‍ ജന്മദിനാശംസകളും
വിവാഹദിനാശംസകളും.
ബൂലോക സൌഹൃദത്തിന് നന്ദി.

മാണിക്യം said...

ഇന്നന്റെ ജന്മദിനം
നാളെ വിവാഹ വാര്‍ഷികവും :
പൊള്ളയായ ആര്‍‌ഭാഢവും കെട്ടുകാഴ്ചയും ദുര്‍വ്യയവും നടത്തി വിവാഹത്തിന്റെ വിശുദ്ധി കളഞ്ഞുകുളിക്കുന്ന ഇന്നത്തെ കാലത്ത് ഇങ്ങനെയും ഒരു ഫാറൂഖ് ബക്കര്‍ !!

സുന്ദരന്‍ said...

എല്ലാ നന്മകളും നേരുന്നു....

Unknown said...

സഹോദര,
എനിക്ക് താങ്കളുടെ ബ്ലോഗ് വായിച്ചപ്പോള്‍ അത്ഭുതം തോന്നി.
ബ്ലോഗുകളുടെ ലോകത്തില്‍ ഇത്തരം മുത്തുകള്‍ കണ്ടെത്താന്‍ വൈകുന്നു.
ആശംസകള്‍.

Praveen payyanur said...

സഹോദര,
വൈകി - ക്ഷമി
നിറയെ ആശംസകള്‍

Najeeb CP said...
This comment has been removed by the author.
rejithkrishna said...

വൈകിയാണ് ഇവിടെ എത്തിയത് .അതിഭാവുകത്വം തീരെ ഇല്ലാത്ത താങ്കളുടെ എഴുത്ത് വളരെ അധികം ഹൃദയസ്പര്‍ശി ആയി അനുഭവപ്പെട്ടു എല്ലാ ഭാവുകങ്ങളും നേരുന്നു