Wednesday, September 28, 2011

മാതൃഭൂമി പത്രത്തിന്റെ സാമൂഹിക ദ്രോഹം

സ്വാതന്ത്ര സമര പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമി എന്ന പത്രത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണന്ന് പറയാതെ വയ്യ, അവർ മനസ്സിലാക്കാത്തത് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം, ആ പത്രം വിരേന്ദ്രകുമാറിന്റെ ഇംഗിതങ്ങൾക്ക് ഓശാന പാടുന്നുവെന്നത് ഒരു വലിയ സത്യമാണെങ്കിലും അതൊക്കെ രാഷ്ട്രീയ ചായ്വുകളനുസരിച്ച് മാറി മറിഞ്ഞിരിക്കാം , കേരള ജനത രാഷ്ട്രീയ പ്രബുദ്ധരായവരായതിനാൽ കൊള്ളേണ്ടവ, തള്ളേണ്ടവ എന്നൊക്കെ ഏതെന്ന് അവർക്കറിയാം എന്നാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിയ്ക്കുന്ന ഒരു വലിയ തെറ്റ് സ്ഥിരമായി മാതൃഭൂമി ആവർത്തിയ്ക്കുന്നു, ഒരുപക്ഷെ ആ പത്രമുതലാളിയുടെ വിശ്വാസം അവർ ചെയ്യുന്ന പാതകം ശരിയായിരിക്കാം എന്നാൽ മാതൃഭൂമി എന്നത് ഒരു വ്യക്തിയുടെ മുതലാണെങ്കിലും ആ പത്രത്തിന്റെ വിജയം അനേകം വിശ്വാസികളുടേയും അവിശ്വാസികളുടേയും കൂട്ടായ താങ്ങിന്റെ ഫലമാണന്ന് മാതൃഭൂമി പത്രത്തിന്റെ ഇന്നത്തെ മുതലാളിമാർ ഓർക്കുന്നത് നല്ലതായിരിക്കും.


ഞാൻ ആരോപിയ്ക്കുന്ന കാര്യമെന്തന്നാൽ ഒരു സാദാസ്ത്രീയെ ദൈവമായും , അവതാരമായും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിയ്ക്കും വിധം പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുന്നു , മാതാ അമൃതാന്ദമയി അമ്മ എന്ന സാദാ സ്ത്രീയെ കേവലം ഹിന്ദുമതത്തിലെ ന്യൂനപക്ഷങ്ങൾക്ക് വിശ്വാസമായിരിക്കാം എന്നാൽ ആ പത്രം വായിക്കുന്നവരൊക്കെ അമ്മയെ വിശ്വസിയ്ക്കുന്നവരല്ല എന്നുമാത്രമല്ല അവരുടെ തെറ്റായ പ്രചരണം വലിയൊരു സാമൂഹിക വിപത്തിന് ഇടവരുമെന്ന് കരുതുന്നവരും കൂടിയാണ് , അവരുടെ ആഴ്ച്ച പംക്തി തികച്ചും അരോചകമാണ് .


എന്റെ കൊച്ചുനാളിലെ മാതൃഭൂമി പത്രം വീട്ടിൽ വരുത്താൻ തുടങ്ങിയതാണ് ഈ മാസത്തോടെ ആ പത്രം ഞാൻ നിറുത്തുന്നു .. അണ്ണാറകണ്ണന് തന്നാലാവുന്ന വിധം എന്നത് പോലെ ……..