ചില മാസങ്ങള്‍ക്ക് മുന്‍പ് ഞാനൊരു ഇസ്ലാമിക സംഘടനയുടെ (ജമാഅത്ത് ഇസ്ലാമിയുടെ) ഒരു പൊതുപരിപ്പാടി കാണാന്‍ പോയി മനുഷ്യാവകാശ ലംഘനം എന്നതിനെ ആശ്പദമാക്കിയുള്ളൊരു പ്രസംഗവും അരങ്ങേറിയിരിന്നു, അതിലെ മിക്ക പ്രസംഗകരും അവിടെ പറഞ്ഞുവെച്ചത്, ഇസ്ലാമിക വ്യവസ്ഥിതിയാണ് യാതൊരു മനുഷ്യാവകാശ ലംഘനവും നടക്കാത്തൊരു വ്യവസ്ഥിതി എന്നാണ്, ഉള്ളില്‍ ചിരിച്ചുകൊണ്ടതല്ലാം കേട്ടു, ഒരു സംവാദ വിഷയമായിരുന്നെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനെ ഖണ്ഡിക്കാമായിരുന്നു.
എന്റെ കാഴ്ച്ചപ്പാടില്‍ മനുഷ്യാവകാശ ലംഘനം ഏറ്റവും നികൃഷ്ടമായ രീതിയില്‍ നടമാടിയതും, ഇന്നും തുടരുന്നതും ഇസ്ലാമിക വ്യവസ്ഥിതിയിലാണ്, ഈ കാര്യത്തില്‍ ഇസ്ലാമിനെ മാത്രം ഞാന്‍ കുറ്റപ്പെടുത്തുന്നില്ല ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഏതൊരു തത്ത്വസംഹിദത്തിലധിഷ്ഠിതമായ ഭരണവ്യവസ്ഥിയും കാലങ്ങളോളം ഒരേ നേതൃത്വത്തിന്റെ കീഴില്‍ തുടരുകയാണെങ്കില്‍ അവിടെ തീര്‍ച്ചയായും മനുഷ്യാവകാശ ലംഘനം നടമാടും തീര്‍ച്ച. എന്റെയീ വാദത്തിനുദാഹരണം സൗദിഅറേബ്യയായിലേയും ഇറാനിലേയും ഇസ്ലാമിക ഭരണ വ്യ്വസ്ഥിതിയും, ഇസ്രായിലിലെ ജൂത ഭരണകൂടവും, ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും എന്നാല്‍ അമേരിക്ക ഈ കാറ്റഗറില്‍ പെടില്ല, അവര്‍ സാമ്രാജ്യത്ത്വ ക്രൂരതയ്ക്ക് ഉത്തമ ഉദാഹരണമാണ്, അവര്‍ അവരുടെ ജനതയ്ക്കല്ല ഉപദ്രവം ഉണ്ടാക്കുന്നത് മറിച്ച് അതൊരു ആഗോളീകരണമായ മനുഷ്യാവകാശ ലഘനമാണ്.
രസകരമെന്ന് പറയട്ടെ ഏതൊരു മനുഷ്യനും മുകളില്‍ ഞാനെഴുതിയ ഏതെങ്കിലും വ്യവസ്ഥിതിയെ അനുകൂലിക്കുന്നവരാണ്, അതുകൊണ്ടു തന്നെ താന്‍ വിശ്വസിയ്ക്കുന്ന വ്യവസ്ഥിതിയിലെ തെറ്റുകളെ ശരിയെന്ന് ധരിക്കുന്നു, എന്നാല്‍ ആ ശരികളാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശ ലംഘനമെന്ന് പറയുന്നത്, ഉദാഹരണത്തിന് ചൈനയിലെ ടിയാമെന്റ് സ്ക്വയറില്‍, ബുള്‍ഡോസറാല്‍ വിദ്യാര്‍ത്ഥി വിപ്ലവത്തെ ചതച്ചരച്ച ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരതയെ ന്യായീകരിക്കുന്ന കാഴ്ച്ചയാണ്, മനുഷ്യ നന്മയ്ക്ക് മാത്രം ജീവിച്ച് മരിച്ച ഇ.എം.എസ് പോലും ശ്രമിച്ചത്. ഇസ്രയേലും പലസ്ഥീനും പരസ്പരം ഗാസയില്‍ ചിന്തിയ ചോരയുടെ കണക്കിനും ന്യായീകരണമുണ്ട്, താലിബാന്‍ അഫ്ഗാനിലും ഇറാഖിലും, ഇപ്പോള്‍ പാക്കിസ്ഥാനിലും ചെയ്യുന്ന ക്രൂരതയ്ക്കും ന്യായീകരണമുണ്ട്, നമ്മുടെ ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ ചെയ്യുന്നതിനും ന്യായീകരണമുണ്ട്, സൗദി ഭരണകൂടത്തിന്റെ തെറ്റായ ഭരണവ്യവസ്ഥിതിയില്‍ അവിടെ ജീവിയ്ക്കുന്ന മറ്റു മതക്കാരുടെ വിശ്വാസ സ്വതന്ത്രത്തിനനുവദിക്കാത്തതും, മനുഷ്യാവകാശ ലംഘനം തന്നെ. അമേരിക്കയുടെ മനുഷ്യാവകാശത്തെ പത്ത് പേജിലെഴുതിയാലും മതിയാവില്ല, ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോഴും ജനിച്ച് വീഴുന്ന ശവതുല്യമായ ജീവനുകള്‍ മാത്രം മതി അവരുടെ ക്രൂരതയ്ക്കുള്ള ഏറ്റവും ചെറിയ ഉദാഹരണം.
അപ്പോള്‍ ഏത് വ്യവസ്ഥിയിലാണ് മനുഷ്യാവകാശ ലംഘനം നടക്കാത്തത്, ചിലര്‍ പറയും ബുദ്ധചിന്തയിലുള്ളവരിലാണന്ന്, അവര്‍ ശ്രീലങ്കയില്‍ തമിഴ് വംശജരോട് ചെയ്യ്ത ക്രൂരതയ്ക്കും കണക്കില്ല.ഇവിടെയാണ് മാനവികതയിലധിഷ്ടിതമായ ചിന്തയ്ക്കുള്ള പ്രധാനം, ഇങ്ങനെയുള്ള ചിന്തകരില്‍ മതത്തിനോ ഏതെങ്കിലും പ്രത്യേക വ്യവസ്ഥിതിയ്ക്കോ സ്ഥാനമില്ലാതാവും, ഏതൊരു മനുഷ്യാവകാശ ലംഘനത്തേയും പക്ഷപാതിത്വപരമായി അല്ലാതെ വിമര്‍ശിക്കാനുള്ള ത്വര ഇവര്‍ക്കുണ്ടാവും, ഇവരെ സ്വതത്ര ചിന്തകര്‍ എന്ന് വിശേഷിപ്പിയ്ക്കാം.
വിചാരം